Saturday, 20 June 2015

 യൂണിഫോം വിതരണം

 2015-16 വര്‍ഷത്തെ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ജൂണ്‍ 19ന് വെള്ളിയാഴ്ച സ്കൂളില്‍ നടന്നു. ഒന്നാം ക്ലാസുമുതല്‍ നാലാം ക്ലാസുവരെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും
ആണ്‍കുട്ടികള്‍ക്കും രണ്ടുജോഡി യൂണിഫോം വീതം വിതരണം ചെയ്തു.



 

പരിസ്ഥിതി ദിനാചരണം

       ജൂണ്‍ 5 ലോകപരിസ്ഥിതിദിനം
              രാവിലെ തന്നെ സ്കൂള്‍ അസംബ്ലി കൂടി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും നമ്മുടെ 
പരിസ്ഥിതിയെ നാം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അധ്യാപകര്‍ കുട്ടികളോട് സംസാരിച്ചു.
              കുട്ടികള്‍ക്ക്  വൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ടും സ്കൂള്‍വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ടും പി.ടി.എ പ്രസിഡണ്ട് ശ്രീ കെ സുകുമാരാൻ ദിനാചരണം  ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


പ്രവേശനോത്സവം 2015 ജൂണ്‍ 1 നു വിപുലമായി ആഘോഷിച്ചു
സ്റാഫിന്റെ  വക പഠനോപകരണകിറ്റ്‌  വിതരണം ചെയ്തു